തളിരണിയുന്ന പരിസ്ഥിതി ദിനം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫല വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഭൂമിയ്ക്ക് തണല്‍ നല്‍കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാരകക്കാനം ഗവണ്മെന്റ് ഹോമിയോ ആശുപത്രി ഡോക്ടര്‍ റ്റി പി ഹുസ്‌ന നിര്‍വഹിച്ചു. ഇടുക്കി വനം വകുപ്പുമായി സഹകരിച്ച് വിവിധ ഗ്രാമങ്ങളില്‍ ആയി 4500 ഓളം ഫല വൃക്ഷ തൈകള്‍ നട്ടതായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

Previous Post

പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Next Post

ഹഗ് ദ ട്രീ ക്യാമ്പയിന്‍  സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!