ജൂബിലി വര്‍ഷത്തില്‍ ഗൃഹോപകരണ വിതരണ പദ്ധതിയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങള്‍ക്കു മിതമായ നിരക്കില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് വീടുകളില്‍ ഉപയുക്തമായ ഇലക്ട്രിക്ക്, ഇലക്ട്രോണിക് ഗൃഹോപകരണങ്ങളാണ് പദ്ധതിയിലൂടെ വിതരണം നടത്തുന്നത്. ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയും വായ്പ സൗകര്യവും ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചെറുതോണി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിന്റ് ജോസ് കുഴികണ്ടം നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ലിഡ സ്റ്റെബിന്‍ ഹൈറേഞ്ച് ഹോം അപ്പ്‌ളൈന്‌സസ് മാനേജര്‍ അനില്‍കുമാര്‍ പി യു എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

ക്നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാ നേതൃസംഗമം ശനിയാഴ്ച ചൈതന്യയില്‍

Next Post

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കായികമേള ശനിയാഴ്ച കൈപ്പുഴയില്‍

Total
0
Share
error: Content is protected !!