അശരണര്‍ക്ക് ആലംബമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ അനാഥ മന്ദിരങ്ങള്‍ സന്ദര്‍ശിച്ച് അശരണരായവര്‍ക്ക് സാന്ത്വന പരിചരണം നല്‍കി. രാജകുമാരി കുരുവിളാസിറ്റി അനാഥ മന്ദിരത്തിലും രാജാക്കാട് കരുണാഭവനിലും, മുരിക്കാശ്ശേരി സ്‌നേഹഭവനിലും, നാരകക്കാനം എല്‍ എസ് റ്റി പി മന്ദിരത്തിലും ആണ് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്വാശ്രയ സംഘാംഗങ്ങള്‍ സന്ദര്‍ശനം നടത്തി അശരണരായവര്‍ക്ക് സാന്ത്വന സ്പര്‍ശം ഒരുക്കിയത്. ഒരു ദിവസം അവരോടൊപ്പം ആയിരിക്കുവാനും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നുകൊണ്ട് അവര്‍ക്ക് പരിചരണം ഒരുക്കുവാനും സംഘാംഗങ്ങള്‍ സമയം ചെലവഴിച്ചു.

Previous Post

ബാംഗ്ലൂര്‍ കെ സി വൈ എല്‍ ന്റെ യുവജനദിനാഘോഷം – ENCENDER 2024 വര്‍ണ്ണാഭമായി

Next Post

കൂടല്ലൂരില്‍ യുവജനദിനാഘോഷം

Total
0
Share
error: Content is protected !!