ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ സംഘ പ്രവർത്തകർക്ക് നൂതന ചികിത്സ പദ്ധതികൾ ഒരുക്കുന്നു. പദ്ധതിയുടെ പ്രാഥമിക ഭാഗമായി നടത്തിയ അവബോധ സെമിനാറിന്റെ ഉദ്‌ഘാടനം ചേലച്ചുവട് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വി കെ കമലാസനൻ നിർവഹിച്ചു. സുജോക് ചികിത്സയെന്താണെന്നും അവയുടെ പ്രാധാന്യം എന്താണെന്നതിനെക്കുറിച്ചും അക്യൂപഞ്ചർ തെറാപ്പിസ്റ് സുബി സിബി സെമിനാർ നയിച്ചു. അനിമേറ്റർ സിനി സജി സെമിനാറിന് നേതൃത്വം വഹിച്ചു,