വേനല്‍ക്കാല ആരോഗ്യസുരക്ഷ ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തടിയന്‍പാട് സെന്റ് ജോര്‍ജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ വേനല്‍ക്കാല ആരോഗ്യ സുരക്ഷാ ക്യാമ്പ് ഒരുക്കി. വേനല്‍കാലങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതോടൊപ്പം പ്രാഥമിക ചികിത്സ സംവിധാനങ്ങളും മരുന്നും ഒരുക്കിയാണ് ജി ഡി എസ് ക്യാമ്പ് സംഘടിപ്പിച്ചത്. കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സാധാരണക്കാരായ ആളുകള്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പ്രത്യേക പ്രാധിനിത്യം നല്‍കി. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ കുന്നുംപുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍ അഞ്ജലി വി.( എം. ഡി. ജനറല്‍ മെഡിസിന്‍) സെമിനാര്‍ നയിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച ക്യാമ്പില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ലിഡ സ്റ്റെബിന്‍ അനിമേറ്റര്‍ ബിന്‍സി സജി,ജി ഡി എസ് സ്വാശ്രയ സംഘ ഗ്രാമതല പ്രസിഡന്റ് ബിന്‍സി ബിനോഷ് എന്നിവര്‍ പ്രസംഗിച്ചു. .സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗംങ്ങളായ സിന്ധു വിബിന്‍, ബ്രില്യന്‍ ബിനോയി, അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സാമൂഹ്യ സേവന വിഭാഗം വിദ്യാര്‍ത്ഥികളായ എല്‍സ ബിനു, സെറിന്‍ ട്രീസ പോള്‍, നെസിഹ എ. ആര്‍. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

 

 

Previous Post

സ്മാര്‍ട്ട് സംഗമം സംഘടിപ്പിച്ചു

Next Post

നീണ്ടൂര്‍: കീരിമുകളേല്‍ ജോസഫ്

Total
0
Share
error: Content is protected !!