നാരകക്കാനം : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാതയോരങ്ങള്‍ വൃത്തിയാക്കി അലങ്കരിക്കുന്നതിനായി പാതയോരങ്ങള്‍ക്ക് പകിട്ടേകാന്‍ എന്ന പദ്ധതിക്ക് തുടക്കമായി. മഴക്കാലം ആകുമ്പോള്‍ പാതയോരങ്ങളില്‍ ഉണ്ടാകുന്ന പാഴ്‌ച്ചെടികളുടെ അമിത വളര്‍ച്ച കാല്‍നട യാതക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടങ്ങള്‍ സൃഷ്ടിക്കുന്നു.അപകടകാരികളായ ഇവയെ നീക്കം ചെയ്തു അപകടംങ്ങള്‍ ഒഴിവാക്കുകയും അലങ്കാര ചെടികള്‍ നട്ട് പാതയോരങ്ങള്‍ക്ക് ഭംഗി നല്‍കുകയുമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം ഇടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിജോ ജോര്‍ജ് നിര്‍വഹിച്ചു. ഗ്രീന്‍ വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പുരുഷ സ്വാശ്രയ സംഘമായ ഹരിതവേദികള്‍ പദ്ധതിക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ഇടുക്കി ജില്ലയുടെ വിവിധ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.