കുടുംബ ശാക്തീകരണ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി:  ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമൂഹ നന്മക്കുതകുന്ന കുടുംബ ശാക്തീകരണ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ പ്രാഥമിക അവബോധ ക്ലാസുകള്‍ക്ക് തുടക്കമായി. കുടുംബ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ സമഗ്ര വികസനത്തിന് തുടക്കം കുറിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഗ്രാമ വികസന സമിതി പ്രസിഡന്റ് ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ജോസ് കുടുംബക്കുഴി, മഞ്ചു ജിന്‍സ്, ആലീസ് ബെന്നി, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ പ്രവര്‍ത്തന മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

 

Previous Post

ബെന്‍സന്‍വില്‍ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാള്‍ മെയ് 27 മുതല്‍ ജൂണ്‍ 3 വരെ

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!