ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കര്‍ഷക ദിനം ആചരിച്ചു. തകര്‍ന്നടിയുന്ന കാര്‍ഷികമേഖലയെ പുനര്ജീവിപ്പിക്കുക, കര്‍ഷക കൂട്ടായ്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക ദിനം സംഘടിപ്പിച്ചത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയി വര്‍ക്കിയും, മരിയാപുരം പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയിയും, വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഡിക്ലാര്‍ക് സെബാസ്റ്റ്യനും, രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പിലും ഉദ്ഘാടനം നിര്‍വഹിച്ചു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തിനു ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ കുന്നുംപുറത്ത് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, ബിന്‍സി സജി, ജെസ്സി സജു, ഷേര്‍ലി റോയി എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക ദിനത്തോടനുബന്ധിച്ച് നടന്ന കാര്‍ഷിക സെമിനാറിന് തേജസ്സ് ഏലിയാസ് നേതൃത്വം നല്‍കി കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും പുനര്ജീവിപ്പിക്കുന്നതിനും ആയി 12 ഓളം വിവിധ കാര്‍ഷിക സമുന്നതി പാക്കേജുകള്‍ നടപ്പിലാക്കുന്നതായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു. കര്‍ഷക ദിനത്തില്‍ വിവിധ കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്ക് ആദരവ് നല്‍കി