ഹരിത പോഷിണി ആയിരത്തി ഒന്ന് അടുക്കള തോട്ടങ്ങളുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ ജി ഡി എസ് സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ഹരിത പോഷിണി അടുക്കള തോട്ട നിര്‍മ്മാണ പദ്ധതിക്ക് തുടക്കമായി. വിഷ രഹിത പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വന്തമായി കൃഷി ചെയ്തു ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നതും ആണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സ്വന്തമായി പുരയിടം ഇല്ലാത്തവര്‍ക്ക് അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിന് ഗ്രോ ബാഗും വിത്തുകളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പില്‍ വരുന്ന മുറക്ക് വിലയിരുത്തല്‍ നടത്തി മികച്ച നേട്ടം കൈവരിച്ചവര്‍ക്ക് പാരിതോഷികങ്ങളും നല്‍കിയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പിച്ചുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ ലിഡ സ്റ്റെബിന്‍, സ്വാശ്രയ സംഘ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Previous Post

മാത്യൂസ് കല്ലറയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Next Post

തോട്ടറ : വെട്ടിക്കാലിൽ ഏലിയാമ്മ ചാണ്ടി

Total
0
Share
error: Content is protected !!