ജൂബിലി ആഘോഷങ്ങളുമായി സ്വാശ്രയ സംഘങ്ങള്‍

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചക്കുപള്ളം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘങ്ങളുടെ സംഘ രൂപീകരണ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. 1999 സെപ്തംബര് മാസം 9 ആം തീയതി ചക്കുപള്ളത്ത് ആരംഭിച്ച അനുഗ്രഹ സ്വാശ്രയ സംഘമാണ് ജൂബിലി ആഘോഷം സംഘടിപ്പിച്ചത്. കലാപരിപാടികള്‍, കളികള്‍, അവാര്‍ഡ് നല്‍കല്‍ എന്നിങ്ങനെ മനം മയക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ആന്‍സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ എല്‍സമ്മ തോമസ്, ഉഷ ഗോപി എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയ സംഘം പ്രവര്‍ത്തനങ്ങളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മാതൃക പ്രവര്‍ത്തകരെ ആദരിച്ചു.

 

 

Previous Post

ബൈബിള്‍ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്ത് കെ. സി.വൈ.എല്‍ കൈപ്പുഴ

Next Post

ഹ്യൂസ്റ്റണ്‍ ക്‌നാനായ ഫൊറോനായില്‍ സീനിയേഴ്‌സ് ഡേ കെയര്‍

Total
0
Share
error: Content is protected !!