ആരോഗ്യ സുരക്ഷക്ക് ആയുര്‍വേദ കിറ്റുകളുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷക്ക് ആയുര്‍വേദ കിറ്റുകള്‍ നല്‍കുന്നു. കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന കര്‍ക്കിടക കഞ്ഞിക്കൂട്ടുകളാണ് സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്കായി വിതരണം ചെയ്യുന്നത്. ആയുര്‍വേദത്തിലൂടെ ആരോഗ്യ സുരക്ഷ എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ സിനി സജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . വരും ദിനങ്ങളില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ ആരോഗ്യ സുരക്ഷക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

 

 

 

Previous Post

ക്നാനായ യുവതിക്ക് സി.എ പരീക്ഷയില്‍ വിജയം

Next Post

ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!