മുറ്റത്തൊരു അടുക്കളത്തോട്ടവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക സമുന്നതി പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ 600 ഓളം സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ ഭവനങ്ങളില്‍ അടുക്കളത്തോട്ടം ഒരുക്കുന്നു. മുറ്റത്തും മട്ടുപ്പാവിലുമായി അടുക്കള തോട്ടം നിര്‍മ്മിച്ച് ഭവനത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വിത്തുകളും ഗ്രോ ബാഗുകളും സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതോടൊപ്പം ഏറ്റവും മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡുകളും ലഭ്യമാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മരിയാപുരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനുമോള്‍ കൃഷ്ണന്‍, മെമ്പര്‍മാര്‍ ആയ ജിജോ ജോര്‍ജ്, ബിന്‍സി റോണി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക്
പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, തേജസ്സ് ഏലിയാസ് മെറിന്‍ ഏബ്രാഹം, മിനി ജോണി, ബിജു അഗസ്റ്റിന്‍ പോരുന്നക്കോട്ട്, ടോമി ആന്റണി വടയാറ്റ്, ബിന്ദു റോണി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Previous Post

ക്നാനായ സ്റ്റാര്‍സ് 14-ാം ബാച്ചിന്റെ പ്രഥമയോഗം ഓണ്‍ലൈനില്‍

Next Post

കരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകരം

Total
0
Share
error: Content is protected !!