ആസ്ട്രേലിയില്‍ അധിവസിക്കുന്ന എല്ലാ ക്നാനായ കത്തോലിക്കരുടെയും പ്രഥമ കോര്‍ഡിനേറ്ററായി ബ്രിസ്ബേന്‍ ഹോളിഫാമിലി ക്നാനായ കത്തോലിക്കാ മിഷന്‍ ചാപ്ലെയിന്‍ ഫാ. പ്രിന്‍സ് തൈപ്പുരയിടത്തിലിനെ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ പനത്തോട്ടത്തില്‍ നിയമിച്ചു. 2025 ജനുവരി 1 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുന്നത്. ആസ്ട്രേലിയായിലെ ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ സഭാപരവും സാമുദായികവുമായ സമഗ്ര വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഈ നിയമനം ഏറെ സഹായകമാകും. ആസ്ട്രേലിയായിലുള്ള എല്ലാ ക്നാനായ കത്തോലിക്കരുടെയും കോര്‍ഡിനേഷന്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം ക്നാനായ കത്തോലിക്കാ ഇടവകകളോ മിഷനുകളോ ഇല്ലാത്ത സ്ഥലങ്ങളിലുള്ള സമുദായ അംഗങ്ങള്‍ക്ക് വിവാഹസംബന്ധമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വവും പുതിയ കോര്‍ഡിനേറ്ററിന് നിയമന ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. കോട്ടയം അതിരൂപതാ വൈദികനായ ഫാ. പ്രിന്‍സ് 2019 മുതല്‍ ഓസ്ട്രേലിയായില്‍ ക്നാനായ കത്തോലിക്കര്‍ക്കായി ശുശ്രൂഷ ചെയ്തുവരുന്നു.