ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്

അജാക്‌സ് :ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക മിഷന്‍ അജാക്‌സ്, ഇടവക വികാരി റെവ്. ഫാ. പത്രോസ് ചമ്പക്കരയ്ക്, ഫെബ്രുവരി 15 ഞായറാഴ്ച, ഇടവകജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് സമ്മേളനം,കഴിഞ്ഞ പത്തു വര്‍ഷക്കാലം കാനഡയിലെ ക്‌നാനായ മക്കളുടെ ആത്മീയ ഉണര്‍വിനും സാമൂദായിക അടിത്തറയുടെ കെട്ടുറപ്പിനും വേണ്ടി അച്ചന്‍ നല്‍കിയ സംഭവനകളോടുള്ള സ്‌നേഹത്തില്‍ ചാലിച്ച നന്ദി പ്രകാശനത്തിന്റെ നേര്‍സാക്ഷ്യം ആയി മാറി.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചന്‍ കാനഡയില്‍ എത്തുമ്പോള്‍ പ്രത്യേകിച്ച് സഭ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കോട്ടയം രൂപതയുടെ മക്കള്‍ക്ക് വേണ്ടി, അത് മനസ്സിലാക്കി ദൃഢനിശ്ചയത്തോടും ദീര്‍ഘവീക്ഷണത്തോടും അര്‍പ്പണമനോഭാവത്തോടും കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി, കാനഡയില്‍ ഒരു ക്‌നാനായ ഡയറക്ടറേറ്റ് സ്ഥാപിക്കുവാന്‍ സാധിച്ചു എന്നുള്ളത് ബഹുമാനപ്പെട്ട പത്രോസ് അച്ഛന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായി ചരിത്രതാളുകളില്‍ രേഖപ്പെടുത്തി കഴിഞ്ഞു. ആ ക്‌നാനായ ഡയറക്ടറേറ്റിന്റെ കീഴില്‍ വിവിധ പ്രൊവിന്‍സുകളിലായി നിരവധി മിഷനുകള്‍ സ്ഥാപിക്കുവാന്‍ സാധിച്ചു എന്ന് മാത്രമല്ല, സ്വന്തമായൊരു ക്‌നാനായ ദേവാലയം എന്ന ക്‌നാനായ മക്കളുടെ ചിരകാല സ്വപ്നം സെക്രെട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയം എന്ന നാമത്തില്‍ ലണ്ടന്‍, ഒന്റാറിയോയില്‍ സാധ്യമാക്കുവാന്‍ പത്രോസ് അച്ചന്റെ ദൈവത്തില്‍ ആശ്രയിച്ചുള്ള നിശ്ചയദാര്‍ഢ്യത്തിന് സാധിച്ചു എന്നുള്ളതും കാനഡയിലെ ക്‌നാനായ മക്കളെ സംബന്ധിച്ച് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ്.

നിരവധി അനവധി പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സമുദായത്തെ കെട്ടിപ്പെടുത്തുന്നതില്‍ നിന്ന് അണുവിട പിന്നോട്ട് പോകാതെ ക്‌നാനായ മക്കള്‍ക്ക് വേണ്ടിയുള്ള അച്ചന്റെ പ്രയാണം ചരിത്രതാളുകളില്‍ സുവര്‍ണ ലിപികളാല്‍ അലേഖനം ചെയ്യപ്പെടും എന്ന് ക്‌നാനായ മക്കള്‍ ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തി.പ്രസ്തുത സമ്മേളനത്തില്‍ ക്‌നാനായ ഡയറക്ടറേറ്റ് നെ പ്രതിനിധീകരിച്ചു റോയ് പുത്തെന്‍കളം ആമുഖപ്രഭാഷാണം നടത്തി.ഇടവകയെ പ്രതിനിധീകരിച്ചു കൈക്കാരന്മാരായ ജോമി ജോസ് കാവുമ്പുറം , സ്റ്റീഫന്‍ ജെയിംസ് വല്ലിശ്ശേരിക്കെട്ടില്‍ , സെക്രട്ടറി ക്രിസ്റ്റിന്‍ മാത്യൂസ് പണ്ടാരശ്ശേരില്‍ , അക്കൗണ്ടന്റ് സജോ കുര്യന്‍ നീലനിരപ്പേല്‍ , ബിബു എബ്രഹാം കണ്ണങ്കര പുത്തന്‍പുരയില്‍ , ഫിയോനാ സൈമണ്‍ മണ്ണാത്തുമാക്കില്‍ , ലിസി തോമസ് ചാലില്‍ ,സിജു സ്റ്റീഫന്‍ മുളയിങ്കല്‍ , ജുബിന്‍ ജോസ് കാറതാനത്തു എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ചേര്‍പ്പുങ്കല്‍: മുളവേലിപ്പുറത്ത് മേരി പീറ്റര്‍

Next Post

റവ. ഡോ, മാത്യു കുരിയത്തറ രചിച്ച പുസ്തകം പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!