കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ആന്‍റണി വാലുങ്കലിനെ നിയമിച്ചു. ഇതുസംബന്ധിച്ച് വരാപ്പുഴ ബിഷപ്പ് ഹൗസില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രഖ്യാപനംല്‍നടത്തി. ചടങ്ങില്‍ ബിഷപ്പുമാരയ ഡോ. ജോസഫ് കരിയില്‍, ഡോ. അലക്സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1969 ജൂലൈ 26ന് വരാപ്പുഴ അതിരൂപതയിലെ ഏരൂരിലാണ് ഫാ.ആന്‍്റണി വാലുങ്കല്‍ ജനിച്ചത്. കേരളത്തിലെ ആല്‍വേയിലുള്ള സെന്‍്റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയില്‍ അദ്ദേഹം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1994 ഏപ്രില്‍ 11ന് ഇതേ അതിരൂപതയില്‍ വൈദികനായി.