സാന്‍ ഹൊസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിലേക്ക് ഫൊറോന ഫെസ്റ്റ് വരവായി . ഈ വരുന്ന ശനിയാഴ്ച ഒക്ടോബര്‍ 19 ന് ആണ് ഈ മഹോത്സവം നടപ്പെടുന്നത് .
സെന്റ് മേരീസ് ക്‌നാനായ ഫൊറോന ചര്‍ച്ച് , സാന്‍ ഹൊസെ , സെന്റ് പോപ്പ് പയസ് X ക്‌നാനായ കാത്തലിക് ചര്‍ച്ച് , ലോസ് ഏയ്ഞ്ചല്‍സ്, സെന്റ് ജോണ്‍ പോള്‍ 11 ക്‌നാനായ കാത്തലിക് മിഷന്‍ , സാക്രമെന്റോ , സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് മിഷന്‍ , ലാസ് വേഗാസ് എന്നീ ഇടവകകള്‍ ആണ് ഈ ഫൊറോന ഫെസ്റ്റിന്റെ ഭഗവത്താകുന്നത് . ഒക്ടോബര്‍ 19 ശനിയാഴ്ച കാലത്തു 9 മണിക്ക് തുടങ്ങി വൈകിട്ട് 5 വരെ നീളുന്നതാണ് പലതരം മത്സരങ്ങള്‍ ഉള്ള ഈ കലോത്സവം . 9 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി തുടങ്ങുകയും ശേഷം സാന്‍ ഹൊസെ, ലോസ് ഏയ്ഞ്ചല്‍സ്, സാക്രമെന്റോ എന്നീ ഇടവകാംഗങ്കള്‍ നയിക്കുന്ന ഫ്ളാഷ് മോബോട് കൂടി ആണ് ഈ ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.
പാട്ട് , പ്രസംഗം , ചിത്രരചന , പ്രച്ഛന്ന വേഷം , ബൈബിള്‍ ക്വിസ് , മാര്‍ഗംകളി , പുരാതന പാട്ട് , ബൈബിള്‍ നാടകം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത് . വ്യക്തിഗതവും , ഗ്രൂപ്പുമായും മത്സരങ്ങള്‍ ഉണ്ട് .
കിന്‍ഡര്‍ ഗാര്‍ഡന്‍ കുട്ടികള്‍ക്കായി ചിത്രരചനയും , പിന്നെ ഫാന്‍സി ഡ്രസ്സ് മത്സരങ്ങളും ആണ് നടത്തപ്പെടുന്നത് . ഒന്നാം ക്ലാസ് മുതല്‍ 12 ആം ക്ലാസ് വരെ ഉള്ള കുട്ടികള്‍ക്കും , 19 വയസ്സ് മുതല്‍ മുകളിലേക്കുള്ളവര്‍ക്കായി പാട്ട് , പ്രസംഗം എന്നീ വ്യക്തിഗത മത്സരങ്ങളും , ഗ്രൂപ്പ് ഡാന്‍സും ആണ് മത്സര ഇനങ്ങള്‍ . 36 വയസ് മുതല്‍ മുകളില്‍ ഉള്ളവര്‍ക്കായി ഗ്രൂപ്പ് ഐറ്റം ആയ ബൈബിള്‍ ക്വിസ് നടത്തപ്പെടുന്നു.
മറ്റു ഗ്രൂപ്പ് ഐറ്റം മത്സരങ്ങളായ പുരാതന പാട്ടു മത്സരം ,മാര്‍ഗംകളി , ബൈബിള്‍ സ്‌കിറ്റ് എന്നിവയ്ക്കു പ്രായ പരിധി ഇല്ല .
വികാരി അച്ചന്‍മാരായ ഫാ. ജെമി പുതുശ്ശേരില്‍ , സാന്‍ ഹൊസെ , ഫാ. ബിനോയ് നാരാമംഗലത്ത് , ലോസ് ഏയ്ഞ്ചല്‍സ് , ഫാ. റെജിമോന്‍ തണ്ടാശ്ശേരി , സാക്രമെന്റോ എന്നിവരാണ് ഈ ഫൊറോന ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത് . ഈ മഹോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ അയി സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ഫൊറോന ചര്‍ച് ട്രസ്റ്റി ആയ ശ്രീ ജോസ് മാമ്പിള്ളിയെ തിരഞ്ഞെടുത്തു . അമേരിക്കയിലെ ക്‌നാനായ റീജിയണ്‍ വികാര്‍ ജനറല്‍ ആയ ഫാ. : തോമസ് മുളവനാല്‍ ആണ് ഈ ഫെസ്റ്റിന്റെ മുഖ്യ അതിഥി .
അമോല്‍ ചെറുകര