ചിക്കാഗോ: ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന എസ്രാ മീറ്റ് ഫാമിലി റീട്രീറ്റിന് ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫെറോന ദൈവാലയത്തില്‍ ഇന്ന് (MARCH 1) തുടക്കമാകും. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ.തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വി.കുര്‍ബ്ബാനയോടെ ധ്യാനം ആരംഭിക്കും.
ക്‌നാനായ റീജിയന്‍ എസ്രാ മീറ്റ് കോര്‍ഡിനേറ്റര്‍ ഫാ.ലിജോ കൊച്ചുപറമ്പില്‍ ,ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന്ദിവസങ്ങളിലായാണ് ധ്യാനം നടക്കുന്നത്