സാന്‍ ഹോസെ , കാലിഫോര്‍ണിയ: സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ പിതൃദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി . പരിശുദ്ധ കുര്‍ബാനയില്‍ തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന് മുഖ്യ കാര്‍മികത്വം വഹിച്ചു . ടാന്‍സാനിയ കെനിയ പ്രൊവിന്‍സിലെ ഫാ : സാജന് മുളയാനിക്കലും സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ: ജെമി പുതുശ്ശേരിയും സഹ കാര്മികന്മാരായി . പിന്നീട് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു . വിമന്‍സ് ഫോറംമാ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . വിമന്‍സ് ഫോറം പ്രസിഡന്റ് നിഷി വെള്ളിയാന്‍ ആശംസകള്‍ നേര്‍ന്നു.
Amol Cherukara