തടിയമ്പാട്: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പടമുഖം ഫൊറോനായില്‍ വച്ച് 60 വയസ്സിനുള്ളില്‍ പ്രായമുള്ളവര്‍ക്കായി ഗ്രേസ്ഫുള്‍ എയ്ജിങ്ങ് എന്ന പേരില്‍ ഏകദിന സെമിനാര്‍ നടത്തി. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ഫാമിലി കമ്മീഷന് ചെയര്മാന് ഫാ. ജിബിന്‍ മണലോടിയില്‍ അധ്യക്ഷ പ്രസംഗവും പടമുഖം ഫൊറോന ഫാമിലി കമ്മീഷന് കോര്‍ഡിനേറ്റര്‍ ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ സ്വാഗതവും തെള്ളിത്തോട്, പൂതാളി ഇടവക വികാരി ഫാ. സൈജു പുത്തന്‍പറമ്പില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഏകദിന സെമിനാറിന് ശ്രീമതി ഗ്രേസ് ലാല്‍ നേതൃത്വം നല്കി. തുടര്‍ന്ന് വചനം വിസ്മയം മാജിക് ഷോയ്ക്ക് ശ്രീ ജോയ്സ് മുക്കുടം നേതൃത്വം നല്കി. തുടര്‍ന്ന് ജോസ് ഇഞ്ചേനാട്ട് നന്ദി പറഞ്ഞു.