ചിക്കാഗോ: ബെന്‍സന്‍വില്‍ സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍സ്& വിമെന്‍സ് മിനിസ്ട്രികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഫാമിലി ബോണ്ടിങ് സെമിനാര്‍ സംഘടിപ്പിച്ചു. ഇടവകാംഗവും നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റിയും സ്വീഡിഷ് കവനന്റ് ഹോസ്പിറ്റലിലെ നഴ്‌സിങ് ഡയറക്ടറുമായ ഡോ. അജിമോള്‍ ലൂക്കോസ് പുത്തന്‍പുരയിലാണ് സെമിനാര്‍ നയിച്ചത്. കുടുംബ ബന്ധങ്ങളുടെ സുദൃഢമായ വളര്‍ച്ചയ്ക്കുതകുന്ന നിരവധി കാര്യങ്ങളും ദമ്പതികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍
പ്രായോഗികമായി അനുവര്‍ത്തിക്കേണ്ട പെരുമാറ്റശൈലികളുമൊക്കെ സെമിനാറില്‍ പങ്കുവയ്ക്കപ്പെട്ടു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO