വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 4 ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ പള്ളിയില്‍ രാവിലെ പരിശുദ്ധ കുര്‍ബാനയില്‍ ഇടവകയിലെ അംഗങ്ങളായ വൈദികരെയും ഇടവകയില്‍ സേവനം ചെയ്ത വൈദികരെയും അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുകയും കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ. ലുക്ക് കരിമ്പിലിനെ ഇടവക സമൂഹം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആദരിക്കുകയും മധുരം പങ്കുവെയ്ക്കുകയും ചെയ്തു.അന്നേദിവസം കുര്‍ബാന മദ്ധ്യേ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ ഓര്‍ത്ത് പ്രേത്യേക പ്രാര്‍ത്ഥനയും നടത്തുകയുണ്ടായി.