കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കാട്ട് ഫൊറോനയില്‍ പരിശീലനം നടത്തി. കോട്ടയം ബി.സി.എം. കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഇടവകകളുടെ വളര്‍ച്ചയില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പിതാവു പറഞ്ഞു. പാരിഷ് കൗണ്‍സിലുകളുടെ ദര്‍ശനവും ദൗത്യങ്ങളും എന്ന വിഷയത്തില്‍ അതിരൂപതാ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സജി മലയില്പുത്തന്പുരയില്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ ആല്‍ബര്‍ട്ട് ഓണശ്ശേരില്‍, ചാക്കോ പനങ്ങാട്ട്, ആലിസ് പീടികയില്‍, സുജ കൊച്ചു പാലത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനയിലെ ഇടവകകളില്‍ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.