ദുബായ് ക്നാനായ കുടുംബയോഗത്തിന്‍്റെ 2025-2026 ലെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും ജനറല്‍ ബോഡി യോഗവും ഷാര്‍ജ Nesto Mia മാളിന്‍െറ skyhall ഓഡിറ്റോറിയംത്തില്‍ നടത്തപ്പെട്ടു.
കുടുംബനാഥന്‍ തുഷാര്‍ ജോസ് കണിയാംപറമ്പിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കുഞ്ഞുമോള്‍ ജോസഫ് പുളിക്കല്‍ ആനുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വച്ച് ദുബൈ ക്നാനായ കോണ്‍ഗ്രസിന്‍്റെ പുതിയ ലോഗോയുടെ പ്രകാശനം നടത്തി. 2025-26 പ്രവര്‍ത്തനവര്‍ഷത്തില്‍ ദുബായ് ക്നാനായ കുടുംബയോഗത്തെ നയിക്കുവാന്‍ ഷാജു ജോസഫ് തത്തംകിണറ്റുകര (പ്രസിഡന്‍്റ് ), മനോജ് ജോസഫ് പുളിയനാല്‍ (സെക്രട്ടറി ) ജിജി ജോസ് മേച്ചേരിമറ്റത്തില്‍ (ട്രഷറര്‍ ) എന്നിവരുടെ നേതൃത്വത്തിലുള്ള, കെ.സി.സി ദുബൈ കമ്മിറ്റിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ കെ.സി.സി ദുബായുടെ മുതിര്‍ന്ന നേതാക്കളായ ടോമി സൈമണ്‍ നെടുങ്ങാട്ടു, വി.സി വിന്‍സെന്‍്റ് വലിയവീട്ടില്‍ & ബെന്നി ലുക്കോസ് ഒഴുങ്ങാലില്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിക്കുകയും പുതിയ കമ്മിറ്റിയംഗങ്ങളെ ജനറല്‍ ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ നേതൃത്വം വിളക്കു കൊളുത്തി പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു.
കുടുംബയോഗത്തിലെ കുട്ടികളുടെ കലാപരിപാടികളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗെയിംസ് എന്നിവയും നടത്തപ്പെട്ടു. ടാനിയ തോമസ് പരിപാടിയുടെ അവതാരിക ആയിരുന്നു . എബി തോമസ് നെല്ലിക്കല്‍ സ്വാഗതവും ലുക്കോസ് തോമസ് എരുമേലിക്കര നന്ദിയും പറഞ്ഞു. യോഗത്തില്‍ കെ.സി.ഡബ്ള്യ.എ ദുബായിയുടെ പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.
കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരുമടക്കം 80 തില്‍അധികം ആളുകള്‍ പങ്കെടുത്തു.