ബാബു പറമ്പെടത്തുമലയിലിനും ബേബി മുളവേലിപ്പുറത്തിനും സ്വീകരണം നല്‍കി

ഡല്‍ഹി ക്‌നാനായ മിഷന്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍, കെ സി സി അതിരൂപതാ ഭാരവാഹികളായ ബാബു പറമ്പെടത്തുമലയിലിനും ബേബി മുളവേലിപ്പുറത്തിനും സ്വീകരണം നല്‍കി. ഡല്‍ഹി കെസിസി പ്രസിഡന്റ് മാത്യു.സി.തോമസ് അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പെടത്തുമലയിലിനും, ഡല്‍ഹി ക്‌നാനായ ചാപ്ലെയന്‍സി ഡയറക്ടറും വികാരിയുമായ ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ അതിരൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്തിനും ബൊക്ക നല്‍കി സ്വീകരിച്ചു. ഡല്‍ഹിയുടെ വിവിധ മേഖലയിലുള്ള ക്‌നാനായ സമുദായ അംഗങ്ങളെ കാണുന്നതിനും, സാമുദായിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടുകൂടിയാണ് ഭാരവാഹികള്‍ ഡല്‍ഹി ക്‌നാനായ മിഷന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ചത്.

 

Previous Post

അജപാലന അധികാരം : ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെല്ളോഷിപ്പ് ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു

Next Post

മിന്നാമിന്നി ക്യാമ്പിന് തുടക്കമായി

Total
0
Share
error: Content is protected !!