പയ്യാവൂര്‍ : സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് വേണ്ടി സൈബര്‍ സുരക്ഷാ പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി. പി. അഷ്റഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ ഇടങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍, മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം, സമൂഹ മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ നടത്തി. അനാമിക അനീഷ്, ഫാത്തിമത്ത് നദ, മരിയ രാജേഷ്, കൃഷ്ണജ വി. എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സെമിനാറിനോടനുബന്ധിച്ച് സൈബര്‍ സുരക്ഷയെ സംബന്ധിച്ച് പ്രായോഗിക മുന്‍കരുതലുകള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു. കൈറ്റ് മാസ്റ്റര്‍ ലിബിന്‍ കെ. കുര്യന്‍, കൈറ്റ് മിസ്ട്രസ് സിസ്റ്റര്‍ ജോമിഷ, സ്റ്റെല്ല എബ്രഹാം, ബിന്ദു ആളോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.