ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു .

ഒക്‌റ്റോബര്‍ 25 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു . 5 മണിക്ക് ഇടവക വികാരി റെവ. ഫാ .ജോസെഫ് തറയ്ക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. കലാപരിപാടികളുടെ ആരംഭത്തില്‍ റെവ. ഫാ .ജോസെഫ് തറയ്ക്കല്‍ സ്വാഗതം ആശംസിച്ചു , ലീജിയന്‍ ഓഫ് മേരീ റിപ്പോര്‍ട്ട് ജൊസിനാ താന്നിച്ചുവട്ടില്‍ , സെ.ജോസെഫ് കൂടാരയോഗം റിപ്പോര്‍ട്ട് ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍ , സെ സ്റ്റീഫന്‍സ് കൂടാരയോഗം റിപ്പോര്‍ട്ട് സുജ വെട്ടിക്കാട്ട് , സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം റിപ്പോര്‍ട്ട് ജിന്‍സ് താനത്ത് ,സണ്‍ഡേ സ്‌കൂള്‍ റിപ്പോര്‍ട്ട് സിമി തൈമാലില്‍ (DRE ) ,മിഷന്‍ ലീഗ് റിപ്പോര്‍ട്ട് ജോസെഫ് അച്ചിറത്തലെയ്ക്കല്‍ എന്നിവര്‍ അവതരിപ്പിച്ചു . കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ സംഘടനയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ ആശംസ അര്‍പ്പിച്ചു . അനു മൂലക്കാട്ട് , ആഷ്ലി ചെറുവള്ളില്‍ , ജെയ്ഡന്‍ എരുമത്തറ ,ഗാവിന്‍ കാലായില്‍ എന്നിവര്‍ എം.സീ. മാരായിരിന്നു .ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ ,പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനു മൂലക്കാട്ട് എന്നിവരുടെ അക്ഷീണമായ നേത്രുത്വവും പരിശ്രമവുമാണ് പാരീഷ്‌ഡേ മനോഹരമായത് . അനു മൂലക്കാട്ട് , കൃതജ്ഞത പറഞ്ഞു . തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പെട്ടു.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O).

 

Previous Post

ക്നാനായ കത്തോലിക്കാ കുടുംബസംഗമവും സമുദായ ശക്തീകരണ വര്‍ഷ ഉദ്ഘാടനവും

Next Post

ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം

Total
0
Share
error: Content is protected !!