ഡല്‍ഹിയില്‍ വിശ്വാസ പരിശീലനം ഉദ്ഘാടനം ചെയ്തു

ഡല്‍ഹി: വിശ്വാസ പരിശീലന കമ്മീഷന്‍െറയും ഡി.കെ.സി.സി ചാപ്ളിന്‍സിയുടെയും നേതൃത്വത്തില്‍ നടത്തുന്ന സണ്‍ഡേ സ്കൂളിന്‍െറ ( 2024-2025 ) ഉദ്ഘാടനം ദില്‍ഷാദ് ഗാര്‍ഡനിലെ സെന്‍്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ (മദര്‍ തെരേസ ഹാള്‍) നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയോടെയാണ് ദിനാചരണം ആരംഭിച്ചത്, തുടര്‍ന്ന് ഉദ്ഘാടന ചടങ്ങും മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍്ററാക്ടീവ് സെമിനാറും നടന്നു. ഡി.കെ.സി. എം ചാപ്ളയിന്‍ ഫാ. സുനില്‍ പാറക്കല്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ ,മാത്യു മത്തായി (ഡി.ആര്‍.ഇ, ) , രാജു പറപ്പള്ളി (നോര്‍ത്ത്-ഈസ്റ്റ് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍) , ഡി.കെ.സി.എം വൈസ് പ്രസിഡന്‍്റ് ജോയ് ജോസഫ് ,മെര്‍ലിന്‍ തോമസ് ( വിശ്വാസ പരിശീനം സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ ക്ളാസ് നയിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ അധ്യാപകരെയും സോണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും സ്കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കളെയും അനുമോദിച്ചു.

Previous Post

ലഹരി വിരുദ്ധ ദിനം ആചരിച്ചു

Next Post

യു.കെ ക്‌നാനായ മിഷനുകളില്‍ വിന്‍സന്റ് ഡി പോള്‍ സംഘടനയും

Total
0
Share
error: Content is protected !!