ഡല്‍ഹി: ഹൗസ് ഖാസിലുള്ള സഹോദയ സ്‌കൂളില്‍ വച്ച് ക്‌നാനായ സംഗമം *മെനോറ 2025* ഭംഗിയായി നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ദ്യ മാര്‍. മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തില്‍ എല്ലാവരും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടുകൂടി ക്‌നാനായ സംഗമം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി അഭിവന്ദ്യ പിതാവ് ഡല്‍ഹിയിലുള്ള യുവജനങ്ങളുമായി ഒരു മണിക്കൂറോളം സമയം ചെലവിട്ടു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഉച്ചഭക്ഷണവും അതേത്തുടര്‍ന്ന് പൊതുസമ്മേളനവും നടത്തപ്പെട്ടു. പ്രസ്തുത പൊതുസമ്മേളനത്തില്‍ DKCM Chaplain Fr. Sunil Parackel എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. DKCM Secretary Mr. Josmon Baby ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. DKCM President Mr. Joy M M അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. തുടര്‍ന്ന് നിരവധി വൈദികരുടെയും സിസ്റ്റേഴ്‌സ്‌ന്റെയും ഡി കെ സി എം ഭാരവാഹികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും മാതാപിതാക്കളുടെയും യുവജനങ്ങളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് പിതാവ് പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് വിവിധ സോണുകളില്‍ നിന്നായി കുട്ടികളുടെയും യുവജനങ്ങളുടെയും മാതാപിതാക്കളുടെയും വിവിധ കലാപരിപാടികള്‍ വേദിയില്‍ നടത്തപ്പെട്ടു. കൂടാതെ തന്നെ ഡല്‍ഹിയിലെ ആദ്യത്തെ കാത്തലിക് സംഘടനയും ക്‌നാനായ സംഘടനയുമായ ഡി സി എസ് സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് ഔദ്യോഗികമായി തിരുകൊളുത്തി. DCS Secretory Rejimon K Joseph DCS സംഘടനയുടെ പ്രാധാന്യവും വളര്‍ച്ചയെയും പറ്റി അവതരിപ്പിച്ചു.
ഡല്‍ഹി അതിരൂപതയുടെ എപ്പിസ്‌കോപല്‍ വികാരി ആയി നിയമതനായ ഉഴവൂര്‍ ഇടവക അംഗം Rev. Fr. ഡോമി വെള്ളോംകുന്നേല്‍ നെ ആദരികയുണ്ടായി. Fr. Sujith Kanjirathummoottil , Fr. Samuvel Animoottil , DKCM Treasure Thomas K P, Youth Animator Manoj Mathew,
Rev. Sr. Namitha SJC, Sr. Lissin SVM, DKCWA Regional President Ajimol Jills , KCYL Regional President Miss. Jeslin, DCS President P. T Mathew, KCC President Mathew C Thomas എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. DKCM Vice President Mr Joy Joseph എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. Zonal Organizers West Zone Rejimon K Joseph, South Zone Binoy P Jose, North East Zone Mathew Jose, East Zone Jossy, വിവിധ കമ്മിറ്റി അംഗങ്ങള്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.