ഡല്‍ഹയില്‍ യുവജനദിനമാഘോഷിച്ചു

ഡല്‍ഹി: ഡി.കെ.സി.എം , കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയന്‍െറ ആഭിമുഖ്യത്തില്‍ യുവജനദിനാഘോഷം ( VENTURA 2k24) വസന്ത് കുഞ്ചിലെ നിര്‍മ്മല്‍ ജ്യോതി കോണ്‍വെന്‍റ് ഹാളില്‍ നടത്തി. ജപമാലയോടെയാണ് ദിനാചരണം ആരംഭിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കെ.സി.വൈ.എല്‍ വൈസ് പ്രസിഡന്‍റ് കാജോള്‍ കുഞ്ഞുമോന്‍ സ്വാഗതം പറഞ്ഞു. ഡി.കെ.സി.എം ചാപ്ളിയന്‍ ഫാ. സുനില്‍ പാറക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ , ഫാ. സ്റ്റാന്‍ലി കോയിച്ചിറ എന്നിവര്‍ ക്ളാസ് നയിച്ചു. സമാപന സമ്മേളനത്തില്‍ കെ.സി.വൈ.എല്‍ യൂത്ത് ആനിമേറ്റര്‍ മനോജ് സ്വാഗതം പറഞ്ഞു. കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ജെസ്ലിന്‍ തോമസ് അധ്യക്ഷതവഹിച്ചു. ഫാ. സുനില്‍ പാറക്കല്‍ , ഡി.കെ.സി.എം പ്രസിഡന്‍റ് എം.എം.ജോയ് എന്നിവര്‍ പ്രസംഗിച്ചു. സമ്മാനങ്ങള്‍ സിസ്റ്റര്‍ അഡൈ്വസര്‍ സി. നമിത എസ്.ജെ.സി, ഡി.കെ.സി.എം പ്രതിനിധികള്‍ എന്നിവര്‍ വിതരണം ചെയ്തു. കെ.സി.വൈ.എല്‍ ചാപ്ളയ്ന്‍ ഫാ. സാമുവേല്‍ ആനിമ്മൂട്ടില്‍ നന്ദി പറഞ്ഞു. 120 അംഗങ്ങള്‍ സംബന്ധിച്ചു.

Previous Post

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

Next Post

കിടങ്ങൂര്‍: മുളയ്ക്കല്‍ എം. റ്റി.ഫിലിപ്പോസ്

Total
0
Share
error: Content is protected !!