ദാരിദ്ര്യരോഗ നിവാരണ ഫണ്ട് സമാഹരിച്ച് ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ ചാപ്ലിയന്‍സി

ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ ചാപ്ലിയന്‍സിയിലെ മൂന്നു ഇടവക കൂട്ടായ്മകളില്‍ നിന്ന് ദാരിദ്ര്യവും രോഗവും മൂലം ക്ലേശിക്കുന്നവരെ സഹായിക്കുന്നതിനായി 2023 ലെ വലിയ നോയമ്പുകാലത്ത് തദവസരത്തില്‍ അവിടെ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക ധനസമാഹരണം നടത്തിയത് കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് കൈമാറി. ദില്‍ഷാദ് ഗാര്‍ഡന്‍, വസന്ത് കുഞ്ച്, ഹരിനഗര്‍ എന്നീ ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, ഫാ. മാത്യു കുളക്കാട്ടുകുടിയില്‍, ഫാ. സാമുവല്‍ ആനിമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് 2024 ഏപ്രില്‍ മാസത്തില്‍ ധനസമാഹരണം നടത്തിയത്. ഡല്‍ഹിയിലെ ക്നാനായ മക്കള്‍ ഉദാരമനസ്സോടെ സഹകരിച്ചതുവഴി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്തിന് ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, ഫാ. മാത്യു കുളക്കാട്ടുകുടിയില്‍ എന്നിവര്‍ ജി.ഡി.എസ് പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി. ജി.ഡി.എസിന്റെ പടമുഖം ഫൊറോനയിലെ നിര്‍ദ്ധന കുടുംബങ്ങളില്‍ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കും (ലൂ ഹോം) ദാരിദ്ര്യരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും.

Previous Post

ചാമക്കാല: കൈമൂലയില്‍ കെ.എ ചാക്കോ

Next Post

കൂടാരയോഗ പിക്‌നിക് ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!