ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കമാകും. ഫ്രീ മോഡിലുള്ള യോഗിബെയേഴ്സ് ജെല്ലി സ്റ്റോണ്‍ പാര്‍ക്കില്‍ വച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫാമിലി ക്യാമ്പിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം രജിസ്ട്രേഷന് പൂര്‍ത്തിയായിക്കഴിഞ്ഞു. ക്യാമ്പിങ്ങ് കമ്മിറ്റി അംഗങ്ങളായ സജി ഇറപുറം,ജയ്മോന് നന്തികാട്ട് , സണ്ണി ഇണ്ടിക്കുഴി,തമ്പിച്ചന് ചെമ്മാച്ചേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് ഫാമിലി ക്യാമ്പിങ്ങ് സമാപിക്കും. ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയുടെ ഒരു വലിയ ഉത്സവമാക്കി ഈ ക്യാമ്പിങ്ങിനെ മാറ്റി
ബഹുമാനപ്പെട്ട അച്ഛന്മാരോടും കൈക്കാരന്മാരോടും കമ്മിറ്റി അംഗങ്ങളോടൊപ്പം
ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് ഉല്ലസിച്ച്, ഒരുമിച്ച് പ്രാര്‍ത്ഥിച്ച് ഈ ഫാമിലി ക്യാമ്പിങ്ങ് ഒരു വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഇടവകജനം. ക്യാമ്പിങ്ങില്‍ പങ്കെടുക്കുന്നവര്‍ 12 മണിക്ക് ബെന്‍സന്‍വില്ലില്‍ നിന്നും പുറപ്പെടും.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO