ഡാളസ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ 2025-26 പ്രവര്‍ത്തന ഉദ്ഘാടനവും വാലന്റൈന്‍സ് ഡേ ആഘോഷവും

Dallas : ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് Dallas Fort Worth ന്റെ (KCADFW) 2025 -2026 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും വാലന്റൈന്‍സ് ഡേ ആഘോഷവും വര്‍ണശബളമായ പരിപാടികളോടെ ഫെബ്രുവരി 21 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫാര്‍മേഴ്സ് ബ്രാഞ്ചിലെ ക്‌നായി തൊമ്മന്‍ ഹാളില്‍ നടത്തപ്പെടുന്നു.

ചടങ്ങില്‍ പ്രശസ്ത നടിയും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലെന മുഖ്യാതിഥിയായി പങ്കെടുക്കും, KCCNA പ്രസിഡന്റ് ഷാജി എടാട്ട്, KCCNA സെക്രട്ടറി അജിഷ് പോത്തന്‍ താമറത്ത്, ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, KCCNA ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തൊലിക് ഇടവക വികാരി റവ. ഫാ.അ ബ്രഹാം കളരിക്കല്‍ തുടങ്ങിയവരും അതിഥികളായി പങ്കെടുക്കും.

ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എ.ഡി.എഫ്.ഡബ്ല്യു എക്സിക്യുട്ടീവ് കമ്മിറ്റി പുതുവത്സര തലേന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ട് വര്‍ഷത്തേക്ക് അധികാരമേറ്റത് . മുപ്പത്തി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഡാളസ് ഫോര്‍ട്ട് അസോസിയേഷന്‍ ഈ മെട്രോപ്ലെക്‌സിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ഞൂറോളം വരുന്ന ക്‌നാനായ കുടുബങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു. അതില്‍ ഏറെയും ക്‌നാനായ പാരമ്പര്യം ഊട്ടി ഉറപ്പിക്കുന്നതിനും സാംസ്‌കാരിക ഉന്നമനത്തിനും പുതു തലമുറയെ പാരമ്പര്യത്തില്‍ അടിയുറപ്പിച്ചു വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യം ഇട്ടുള്ളവയാണ്.

യോഗത്തില്‍ കെസിഎഡിഎഫ്ഡബ്ല്യുവിന്റെയും അതിന്റെ ഉപസംഘടനകളായ വിമന്‍സ് ഫോറം, കെസിവൈഎല്‍, യുവജനവേദി, കിഡ്സ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഡാലസ് വിമന്‍സ് ഫോറം യുവജനവേദി, കിഡ്സ് ക്ലബ്, കെസിവൈഎല്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ വിനോദ ഗെയിമുകളും പരിപാടികളും ഉള്‍ക്കൊള്ളുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ, KCADFW-ന്റെ മുന്‍ പ്രസിഡന്റുമാര്‍, KCCNA എക്‌സിക്യൂട്ടീവുകള്‍, ഈ ടേമിനും വരാനിരിക്കുന്ന ടേമിനും ദേശീയ തലത്തിലുള്ള സ്ഥാനങ്ങള്‍ വഹിക്കുന്ന KCADFW അംഗങ്ങള്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണ്.

Reported By – Bijoy Theruvath

 

Previous Post

കപ്പ വാട്ടല്‍ – പട്ടിണി കാലഘട്ടത്തിലെ അതിജീവന ആഘോഷം

Next Post

സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ വാര്‍ഷികാഘോഷം

Total
0
Share
error: Content is protected !!