ഡാളസ് ക്‌നാനായ കാത്തലിക്ക്  അസോസിയേഷന്‍ (KCADFW) ന്റെ പുതിയ നേതൃത്വം  അധികാരമേറ്റു

ഡാളസ് : ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ബോര്‍ഡ് ഓഫ് ഡയറക്ടര്‍സും എക്‌സിക്യൂട്ടീവ് കമ്മിറ്റീയും ഡിസംബര്‍ 31 -ലെ പുതുവത്സരാഘോഷത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബൈജു ആലപ്പാട്ട് പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് ജോബി പഴുക്കായില്‍ സെക്രട്ടറി ബിനോയി പുത്തന്‍മഠത്തില്‍ ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാല്‍ ട്രെഷറര്‍ ഷോണ്‍ ഏലൂര്‍ എന്നിവരാണ് ബോര്‍ഡ് aഡയറക്ടര്‍സ് . ഇവരെ കൂടാതെ 9 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും സബ് ഓര്‍ഗനൈസേഷന്‍ പ്രെസിഡന്റ്മാരും ഉള്‍പ്പെടെ 17 അംഗങ്ങള്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റീ അധികാരമേറ്റു .

അഡൈ്വസറി കൗണ്‍സില്‍ ചെയര്‍പേഴ്സണും മുന്‍ പ്രസിഡന്റുമായ ടെറി വളച്ചേരിയില്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഇലക്ഷന്‍ ബോര്‍ഡ് അംഗങ്ങളും കെ.സി.എ.ഡി.എഫ്.ഡബ്ല്യു.യുടെ മുന്‍ പ്രസിഡന്റുമാരാ യ ഡെന്നീസ് നടക്കുഴക്കല്‍, സുജിത്ത് ചേന്നങ്ങാട്ട് എന്നിവരാണ് പുതിയ ടീമിനെ പരിചയപ്പെടുത്തിയത്. അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ ബിനു വണ്ടന്നൂര്‍, ജോണ്‍സ് ചോരത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലിബി എരിക്കാട്ടുപറമ്പിലെന്റെ നേതൃത്വത്തിലുള്ള പുതിയ വിമന്‍സ് ഫോറം ടീമും സത്യപ്രതിഞ്ജ ചെയ്തു . സ്ഥാനം ഒഴിയുന്ന വിമന്‍സ് ഫോറം പ്രസിഡണ്ട് പ്രിയ കാരക്കാട്ടില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ന്യൂ ഇയര്‍ ആഘോഷ ചടങ്ങില്‍ KCADFW പ്രസിഡന്റ് വിനീത് കടുതോടിയലിന്റെ അധ്യക്ഷത്തില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍ ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ.ഫാ. അബ്രഹാം കളരിക്കല്‍ ന്യൂ ഇയര്‍ സന്ദേശം നല്‍കി .സ്ഥാനം ഒഴിയുന്ന ഭരണസമിതിയുടെ മികച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും സ്ഥാനമേല്‍ക്കുന്ന ഭരണസമിതിക്കു എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു.

കുറേയേറെ നല്ലകാര്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനി ക്കുന്നുവെന്നും എല്ലാ പിന്തുണയും സഹകരണവും നല്‍കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റീക്കും KCADFW കമ്മ്യൂണിറ്റിക്കും പ്രസിഡന്റ് വിനീത് കടുതോടിയല്‍ നന്ദി പറഞ്ഞു. സെക്രെട്ടറി ജിസ് കളപ്പുരയില്‍ എംസി ആയിരുന്നു.

500ലേറെ ക്‌നാനായ കത്തോലിക്ക അംഗങ്ങള്‍ നിവസിക്കുന്ന ഡാളസ് ഫോര്‍ട്ട് വര്‍ത്തു മെട്രോപ്ലെസില്‍ KCADFW, 1990 -ല്‍ ആണ് സ്ഥാപിതമായത് . KCADFW വിന്റെ 21- മത് പ്രിസിഡണ്ടയാണ് ബൈജു ആലപ്പാട്ട് സ്ഥാനമേറ്റത് . സ്ഥാനമൊഴിയുന്ന ഭരണസമിതിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും
തന്നില്‍ വിശ്വാസം അര്‍പ്പിച്ച എന്താ ഇ ലെക്ഷന്‍ ബോര്‍ഡിനും മറ്റു ടീമംഗള്‍ക്കും ബൈജു ആലപ്പാട്ട് നന്ദി
അര്‍പ്പിച്ചു. തുറന്ന മനസ്സോടെയാണ് തങ്ങള്‍ നേതൃത്ത്വം ഏറ്റെടുക്കുന്നതെന്നും DFW ലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളെയും KCADFW ന്റെ അംഗങ്ങള്‍ ആക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്നും കമ്മ്യൂണിറ്റി സെന്റര്‍ റീ മോഡല്‍ പ്രൊജക്റ്റ് എത്രയും വേഗം പൂര്‍ ത്തിയാക്കുവാന്‍ എല്ലാ പിന്തുണയും സഹകരണവും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .

വൈസ് പ്രസിഡന്റ് ജ്യോതിഷ് കണ്ടത്തില്‍ നന്ദി അറിയിച്ചു . വിവിധ കലാപരിപാടികളും ഡിജെ യുമായി പുതുവത്സരാഘോഷം സമാപിച്ചു.

Previous Post

പടിഞ്ഞാറ്റിന്‍കര : പാറയില്‍ മേരിക്കുട്ടി

Next Post

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പാ പദ്ധതി ഒരുക്കി മാസ്സ്

Total
0
Share
error: Content is protected !!