പ്രഥമ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സേക്രട്ട് ഹാര്‍ട്ട് കാനഡ ചാമ്പ്യന്മാര്‍

പ്രഥമ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍, സേക്രഡ് ഹാര്‍ട്ട് കാനഡ 40 റണ്ണിന് സെന്റ് മേരീസ് റോക്ലാന്‍ഡ് ടീമിനെ തോല്‍പ്പിച്ച് കിരീടം നേടി. വിജയികളായ സെക്രഡ് ഹാര്‍ട്ട് കാനഡ ടീമിന് ഒരപ്പാങ്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 2500 ഡോളറും, ഒ.സി. ജോസഫ് മെമ്മോറിയല്‍ ട്രോഫിയും സമ്മാനിച്ചു.

റണ്ണര്‍ അപ്പായ സെന്റ് മേരീസ് റോക്ലാന്‍ഡ് ടീമിന് ബേബി & സലോമി ഊരാളില്‍ സ്‌പോണ്‍സര്‍ ചെയ്ത 1000 ഡോളറും, രണ്ടാം റണ്ണര്‍ അപ്പായ സെന്റ് മേരീസ് ഡിട്രോയിറ്റ് ടീമിന് ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 750 ഡോളറും, മൂന്നാം റണ്ണര്‍ അപ്പായ ക്രൈസ്റ്റ് ദി കിംഗ് ന്യൂ ജേഴ്‌സി ടീമിന് സന്‍ജോയ് അഗസ്റ്റിന്‍ (സി. പി. എ) സ്‌പോണ്‍സര്‍ ചെയ്ത 500 ഡോളറും ലഭിച്ചു.

ലോങ്ങ്‌ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടത്. സെപ്റ്റംബര്‍ 28, 2024, ശനിയാഴ്ച, ദേവാലയത്തിനു സമീപമുള്ള ബ്രിയേര്‍ലി പാര്‍ക്കില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 7 ടീമുകള്‍ പങ്കെടുത്തു.

ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യു മേലേടത്ത്, ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍, ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ജോസ് തറക്കല്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയകരമാക്കുന്നതില്‍ സഹകരിച്ച ഇടവകജനങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജോപീസ് മെത്താനത്ത്, മെന്‍സ് മിനിസ്ട്രി ഭാരവാഹികളായ ജോജി തടത്തില്‍, ടോണി ആണ്ടുമാലില്‍, എന്നിവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അനൂപ് മുകളേല്‍ ( pro)

 

 

Previous Post

വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലിങ്കേജ് വായ്പാ പദ്ധതിയുമായി മാസ്സ്

Next Post

ക്‌നാനായ സമുദായത്തില്‍ അന്തഃഛിദ്രം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്മാറുക: അതിരൂപതാ ജാഗ്രതാ സമിതി

Total
0
Share
error: Content is protected !!