കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കുമായി സഹകരിച്ചുകൊണ്ട് വയനാട്ടിലെ പുളിഞ്ഞാല്‍, ക്രൈസ്റ്റ്നഗര്‍, കാപ്പിസെറ്റ്, പുതുശ്ശേരി എന്നീ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് ലിങ്കേജ് വായ്പ ലഭ്യമാക്കി . ഇതിന്റെ ഭാഗമായി മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തിയ ഗ്രൂപ്പ് ലീഡേഴ്സ് യോഗത്തില്‍ ധനലക്ഷമി ബാങ്ക് മാനന്തവാടി ശാഖാ മാനേജര്‍ ഷിബി ജോജി അദ്ധ്യക്ഷത വഹിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി സ്വാഗതം അറിയിച്ചു. ധനലക്ഷമി ബാങ്ക് മാനന്തവാടി ശാഖ മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ അജു പദ്ധതി വിശദീകരണം ചെയ്തു. പ്രസ്തുത പ്രോഗ്രാമില്‍ വനിതാസംഘ പ്രവര്‍ത്തകരായ 47-വനിതകള്‍ക്ക് വായ്പ ലഭ്യമാക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മാസ്സ് പ്രൊജക്ട് ഓഫീസര്‍ ഷാന്‍ലി തോമസ് നേതൃത്വം നല്കി.