കളറിംഗ് മത്സരം നടത്തി

തെള്ളകം : കോട്ടയം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ അന്‍പതാം ചരമ ചരമവാര്‍ഷികത്തിന്റെ അനുസ്മരണാര്‍ത്ഥം കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അതിരൂപത തിരുബാലസഖ്യവുമായി ചേര്‍ന്ന് തിരുബാലസഖ്യം വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ് മത്സരം ചൈതന്യയില്‍ വച്ച് നടത്തി. രണ്ടു വിഭാഗങ്ങളിലായി 90 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം വിഭാഗത്തില്‍ 1, 2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ടോം ജോണ്‍ മാറിക, ജോണ്‍ ഫിലിപ്പ് ജോജോ ചാമക്കാല, ജോസ്ലിന്‍ എലിസബത്ത് ജോജോ ചാമക്കാല എന്നിവര്‍ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൂടാതെ ആദ്യം മൂന്ന് പ്രോത്സാഹന സമ്മാനങ്ങള്‍ എയ്ഞ്ചല്‍ ടിജു കല്ലിശ്ശേരി, എമില മരിയ ഷിമി ചേര്‍പ്പുങ്കല്‍ എബല്‍ ബൈജു അമനകര എന്നിവര്‍ക്ക് ലഭിച്ചു. രണ്ടാം വിഭാഗത്തില്‍ 3, 4 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ജൊവാന എലിസബത്ത് ജോജോ ചാമക്കാല, ജുവല്‍ ജിനേഷ് നീണ്ടൂര്‍, കാസലിന്‍ ജോസ് മറ്റക്കര എന്നിവര്‍ക്ക് യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ ലഭിച്ചു. കൂടാതെ ആദ്യ മൂന്നു പ്രോത്സാഹന സമ്മാനങ്ങള്‍ മേവല്‍ സുനില്‍ കല്ലറ പുത്തന്‍ പള്ളി, ഇഷേല്‍ മരിയ എസ്. എച്ച് മൗണ്ട്, ഏബല്‍ അനില്‍ കല്ലറ പുത്തന്‍പള്ളി എന്നിവര്‍ക്ക് ലഭിച്ചു.

മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ ഏറ്റവും ഭംഗിയായി ക്രമീകരിക്കുന്നതിന് നേതൃത്വം കൊടുത്തത് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ടറസ് ജനറല്‍ സി. ലിസി ജോണ്‍ ന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്‌സ് സോളി, മറിയക്കുട്ടി, ജാസ്മിന്‍, റിനി, ടീന, ആസ്പിരന്‍സ് മെര്‍ലിന്‍, ജോസ്‌ന, ജെറീന, തിരുബാലസഖ്യം അതിരൂപത ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ സി. ഡിവിന എന്നിവരാണ്. സി. സോളി ഏവര്‍ക്കും സ്വാഗതം അരുളി. കാരിത്താ സിസ്റ്റേഴ്‌സ് കുട്ടികളെ ദൈവവചനം, ആക്ഷന്‍ സോങ് എന്നിവ പഠിപ്പിക്കുകയും ചെയ്തു. അസി. ഡിറക്ടറസ് ജനറല്‍ സി. ആലി ചിറമേപുറത്ത് സമ്മാന വിതരണം നടത്തി ആശംസകള്‍ അറിയിച്ചു. തിരുബാലസഖ്യം അതിരൂപത വൈസ് ഡയറക്ടര്‍ സി. ഡിവീന എസ്. വി. എം ഏവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

Previous Post

മലങ്കര ഫൊറോന വിശ്വാസോല്‍സവം

Next Post

ദൈവവിളി ക്യാമ്പുകള്‍ ആരംഭിച്ചു

Total
0
Share
error: Content is protected !!