ഉഴവൂര്‍ ഫൊറോന മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനവും മിഷന്‍ സംഗമവും നടത്തപ്പെട്ടു

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ ഫൊറോന മിഷന്‍ലീഗ് പ്രവര്‍ത്തനോദ്ഘാടനവും മിഷന്‍ സംഗമവും മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ സംഘടിപ്പിച്ചു. ഫൊറോനാ പ്രസിഡന്റ് ജിസ്വിന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഫൊറോന പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഉഴവൂര്‍ ഫൊറോന ഡയറക്ടര്‍ ഫാ. ഡോമിനിക് മഠത്തിക്കളത്തില്‍, മോനിപ്പള്ളി വികാരി ഫാ. മാത്യു ഏറ്റിപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഹര്‍ഷ എസ്.ജെ.സി, മാത്യുകുട്ടി മൂലക്കാട്ട്, അജീഷ് അബ്രഹാം, ആല്‍ബിന്‍ ജോണി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപത രൂപംനല്‍കിയ ടീം കട്ടുറുമ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉഴവൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 250 ഓളം അംഗങ്ങള്‍ പങ്കെടുത്തു. സംഗമത്തില്‍ മിഷന്‍ ലീഗ് അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Previous Post

കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ യുവജനദിനാഘോഷം നടത്തി

Next Post

രണ്ടാം ബാച്ച് ബ്യൂട്ടീഷ്യന്‍ പരിശീലനം പൂര്‍ത്തിയായി

Total
0
Share
error: Content is protected !!