ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം 2025 നവംബര്‍ മാസം 8-ാം തിയതി ശനിയാഴ്ച്ച കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു. കിടങ്ങൂര്‍ ഫൊറോനാ വികാരി പെരി. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ കലോത്സവം ഔപചാരികമായി ഉത്ഘാടനം ചെയ്യും. കേരളത്തിലെ സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ സഭകളിലെ ചങ്ങനാശ്ശേരി, വിജയപുരം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, കോതമംഗലം, എറണാകുളം, കൊച്ചി, പാലക്കാട്, താമരശ്ശേരി, മാനന്തവാടി, തലശ്ശേരി, കോട്ടയം എന്നീ രൂപതകളില്‍നിന്നും കണ്ണൂര്‍ റീജിയണില്‍ നിന്നുമുള്ള 750-ല്‍ പരം മത്സരാത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നു. വൈകുന്നേരം നടക്കുന്ന വാര്‍ഷികവും സമാപന സമ്മേളനവും കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും.





