പയ്യാവൂര്‍: പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍്റെയും ഈ നോമ്പ് കാലത്തു നമുക്കൊപ്പമത്തൊന്‍ സാധിക്കാത്ത സഹചാരിക്കൊരു കൂട്ടായ്മയുടെ കനിവിന്‍്റെ കൈതാങ് ഒരുക്കുകയാണ് കുഞ്ഞു മിഷനറിമാര്‍. ആരോരുമില്ലാതെ ഒറ്റപ്പെടലിന്‍്റെ നൊമ്പരം പേറി അനാഥാലയങ്ങളിലും തെരുവോരങ്ങളിലും കഴിയുന്ന മക്കള്‍ക്ക് ആശ്വാസമേകാന്‍ കുഞ്ഞു മിഷനറിമാരും ഇടവക സമൂഹവും വികാരി ഫാ ബേബി കട്ടിയാങ്കലിന്‍്റെ നേതൃത്വത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. നന്മയുടെ തണല്‍ മരത്തിലെ കവറിലൂടെ ആവശ്യപ്പെടുന്നതെന്തോ അത് നല്‍കികൊണ്ട് എല്ലാവരും സാഹചര്‍ക്കായി കനിവിന്‍്റെ കൈത്താങ്ങായി മാറുകയാണ് .