ചെറുപുഷ്പ മിഷന്‍ ലീഗ് റീജിയണ്‍ സംഗമം

ചെറുപുഷ്പ മിഷന്‍ ലീഗ് കേരള സംസ്ഥാന സമിതി കോട്ടയം, കൊല്ലം, കൊച്ചി റീജിയണ്‍ സംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട് ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്,അന്തര്‍ദേശീയ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട് കോട്ടയം അതിരൂപത പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട്, കോട്ടയം റീജിയണല്‍ ഓര്‍ഗനൈസര്‍ ജസ്റ്റിന്‍ വയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. റീജിയണ്‍ സംഗമത്തില്‍ അറുപതോളം രൂപതാ ഭാരവാഹികള്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ പുളിച്ചുമാക്കല്‍, സംസ്ഥാന ഓര്‍ഗനൈസര്‍തോമസ് അടുപ്പുകല്ലുങ്കല്‍, സംസ്ഥാന വൈസ് ഡയറക്ടര്‍
ഫാ ജിതിന്‍ വേലിക്കകത്ത്, കൊച്ചി റീജിയണല്‍ ഓര്‍ഗനൈസര്‍ശരത് ബാവക്കാട്,കൊല്ലം റീജിയണല്‍ ഓര്‍ഗനൈസര്‍ റ്റിന്റോ തൈപ്പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റ്
സിന്റ ഡെന്നീസ് , സംസ്ഥാന ജോയിന്‍ സെക്രട്ടറി ബിന്‍സി ബെന്നി പൂവത്തുംകുടി, അന്തര്‍ദേശീയ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ദേശീയ സെക്രട്ടറി ലൂക്ക് അലക്‌സ് പിണമുറകില്‍, കോട്ടയം അതിരൂപത സെക്രട്ടറി എബ്രഹാം സജി പഴുമാലില്‍, കോട്ടയം അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സി.അനു കാരിത്താസ്, മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ ഓര്‍ഗനൈസര്‍ ബിബിന്‍ ബെന്നി, എലിസബത്ത് റെജി, ജോസ്‌നി ജോണ്‍സണ്‍, അന്നുത്രേസ്യ, തോബിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.  അരുണ്‍ ജോസ് പുത്തന്‍പുരയില്‍(നാഷണല്‍ ട്രെയിനര്‍, മുന്‍ സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍) രൂപതാ ഭാരവാഹികള്‍ക്കായി നേതൃത്വ പരിശീലനത്തെക്കുറിച്ച് ക്ലാസ് നയിച്ചു.

Previous Post

ജീസസ് യൂത്ത് കാരിസം റിട്രീറ്റ് നടത്തി

Next Post

പയ്യാവൂര്‍: കൈനിക്കര മാത്യു ജോസഫ്

Total
0
Share
error: Content is protected !!