ചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി

പയ്യാവൂര്‍ : ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ മടമ്പം മേഖലയില്‍ ജി-നെറ്റ് ക്യാമ്പ് നടത്തി. ലോകത്തിന്‍റെ വലയില്‍ നിന്നും ക്രിസ്തുവിന്‍റെ വലയിലേക്കും വയലിലേക്കുംഎന്ന ആദര്‍ശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോധം എന്നിവ വളര്‍ത്തുന്നതിനായി നടത്തപ്പെട്ട ഹൈബ്രിഡ് ക്യാമ്പില്‍ മടമ്പം മേഖലയിലെ മിഷന്‍ ലീഗ് അംഗങ്ങളായ 300 കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പിന്‍്റെ ഉദ്ഘാടനം മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് നിര്‍വഹിച്ചു.കണ്ണൂര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കന്‍ , വൈസ് ഡയറക്സര്‍ സി.തെരേസ എസ്.വി.എം, പ്രസിഡന്‍്റ് ബിനീത് അടിയായിപ്പള്ളില്‍, ഓര്‍ഗനൈസര്‍ സോനു ചെട്ടിക്കത്തോട്ടം, സെക്രട്ടറി അലക്സ് കരിമ്പില്‍, വൈ.പ്രസിഡന്‍് സനില ,ജോ. സെക്രട്ടറി ജെസിക്ക , മേഖല ഡയറക്ടര്‍ ഫാ. ബിബിന്‍ അഞ്ചെമ്പില്‍ , വൈസ് ഡയറക്സര്‍ സി.ക്രിസ്റ്റീന എസ്.വി.എം, ജീ- നെറ്റ് ടീം ക്യാപ്റ്റന്‍ നിബിന്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous Post

മ്രാല: പുതുപ്പറമ്പില്‍ ബിജു ചാക്കോ

Next Post

ഹോം മിഷന്‍ നടത്തി

Total
0
Share
error: Content is protected !!