കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് 2024 – 25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖപ്രകാശനവും ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & സെന്റ് പോള്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു. സി.എം.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും മാര്‍ഗ്ഗരേഖ പ്രകാശനം നടത്തുകയും ചെയ്തു. വിശുദ്ധിയിലേക്കുള്ള മാര്‍ഗത്തില്‍ മിഷന്‍ ലീഗ് കുഞ്ഞുമിഷനറിമാര്‍ക്ക് ഒരു വഴികാട്ടിയാണന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു.
ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & സെന്റ് പോള്‍ ഇടവക വികാരി ഫാ.ജിസ്മോന്‍ മരങ്ങാലില്‍ സ്വാഗതം ആശംസിക്കുകയും സി.എം.എല്‍ കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് ആമുഖസന്ദേശം നല്‍കുകയും ചെയ്തു. സി.എം.എല്‍ ഫൊറോന ഡയറക്ടര്‍ ഫാ. ജോണ്‍ കണിയാര്‍ക്കുന്നേല്‍, സി.എം.എല്‍ ദേശീയ പ്രസിഡന്റ് സുജി തോമസ് പുല്ലുകാട്ടില്‍, സി.എം.എല്‍ കിടങ്ങൂര്‍ മേഖല പ്രസിഡന്റ് മെല്‍വിന്‍ ജോര്‍ജ് മാത്യു, സി.എം.എല്‍ ചേര്‍പ്പുങ്കല്‍ ശാഖാ പ്രസിഡന്റ് ക്രിസ് മാത്യു ദീപു എന്നിവര്‍ സംസാരിച്ചു. റീജിയണല്‍ ഓര്‍ഗനൈസര്‍ ജോസഫ് അലക്സ് വട്ടത്തറ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. പരിപാടിയോടനുബന്ധിച്ച് മുന്‍കാല മിഷന്‍ ലീഗ് പ്രവര്‍ത്തകനായ ലൂക്കോസ് ആലപ്പാട്ടിനെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. മികച്ച മേഖലയായി തിരഞ്ഞെടുക്കപ്പെട്ട ചുങ്കം മേഖലയ്ക്കും മികച്ച ശാഖയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഞീഴൂര്‍ ശാഖയ്ക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മറ്റക്ക ശാഖയ്ക്കും ട്രോഫികള്‍ നല്‍കി.