കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കിടങ്ങൂര്‍ മേഖല ഏകദിന ക്യാമ്പ് കിടങ്ങൂര്‍ ഫൊറോനാ പള്ളി വികാരി ഫാ.ജോസ് നെടുങ്ങാട്ട് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സി. ജിന്‍സി എസ്.വി.എം , സി. ജീനോ എസ്.വി.എം, സി. സിനി എസ്.വി.എം എന്നിവര്‍ ഏകദിന ക്യാമ്പിന് നേതൃത്വം നല്കി. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന പ്രതിനിധി കെ. കെ. ജയിംസ് കൊച്ചുപറമ്പില്‍ ് ക്ളാസ്ളെടുത്തു. മേഖല പ്രസിഡന്‍്റ് മെല്‍ബിന്‍ ഇളപ്പാനിക്കലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ നഗരസഭ ചെയര്‍മാന്‍ ജയിംസ് പീറ്റര്‍ വെട്ടുകല്ളേല്‍ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അയോണ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിഷന്‍ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ ഷെറിന്‍ കുരിക്കിലേട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. ജോസ് നെടുങ്ങാട്ട് സംസാരിച്ചു. കിടങ്ങൂര്‍, കൂടല്ലൂര്‍, ചേര്‍പ്പുങ്കല്‍, മാറിയിടം ശാഖകളിലെ മിഷനറിമാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സംസ്ഥാന കലോല്‍സവത്തില്‍ കഥാരചനയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈബി ജോണ്‍ ഒടിമുഴങ്ങയില്‍, വിശ്വാസ പരിശീലനത്തില്‍ കോട്ടയം അതിരൂപതയില്‍ പത്താം ക്ളാസില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എഡ്രിയ മരിയ ഷിമി മഞ്ഞാങ്കല്‍ എന്നിവരെ ആദരിച്ചു. കിടങ്ങൂര്‍ മേഖല ഡയറക്ടര്‍ ഫാ. ജോണ്‍ കണിയാറുകുന്നേല്‍ സ്വാഗതവും മേഖല ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ നന്ദിയും പറഞ്ഞു. കിടങ്ങൂര്‍ മേഖലയിലെ എട്ട് ശാഖകളില്‍ നിന്ന് 130 മിഷനറിമാര്‍ പരിപാടിയില്‍ പങ്കെടുത്തു. ശാഖ വൈസ് ഡയറക്ടേഴ്സ് മേഖല ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്യം നല്കി. പ്രേക്ഷിത റാലിയും ഇതോടൊപ്പം നടത്തി.