ഇടയ്ക്കാട്ട് മേഖല ചെറുപുഷ്പ മിഷന്‍ ലീഗ് കലാമത്സരം : നീറികാട് വിജയികള്‍

കോട്ടയം: സെന്റ് ആന്‍സ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട ചെറുപുഷ്പ മിഷന്‍ ലീഗ് ഇടയ്ക്കാട്ട് മേഖല കലാ മത്സരത്തില്‍ നീറികാട് പാച്ചിറ എന്നീ ശാഖകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോട് പരിപാടികള്‍ ആരംഭിച്ചു. ഇടയ്ക്കാട്ട് ഫൊറോന വികാരി ബഹു . ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില്‍ മേഖലാ പ്രസിഡന്റ് എയ്‌റോണ്‍ സല്‍ജു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജൂലിയന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. മേഖലാ വൈസ് ഡയറക്ടര്‍ സി. മരീസ എസ് വി എം മത്സര ക്രമീകരണങ്ങള്‍ അറിയിച്ചു. മൂന്നു വേദികളിലായി മാറ്റുരച്ച മേഖല മത്സരം ഏറെ ആവേശകരമായിരുന്നു. മേഖലാ ഭാരവാഹികളായ മെറിയം സെലിക്‌സ്, ജൂലിയന്‍ ജോര്‍ജ്, ജോണി ബാബു, കെസിയ റോയി, സി. മരീസാ, സി. സോണിയ, സി. ജെയ്‌സ് മരിയ, എബ്രഹാം സജി പഴുമാലില്‍, സുജാ സജി, പയസ് സജി ഫാ. മത്തായി കുളക്കാട്ടുകുടിയില്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകരം

Next Post

മാലക്കല്ല്: റിബിന്‍ ജോണ്‍സണ്‍

Total
0
Share
error: Content is protected !!