ചിങ്ങവനം: സെന്റ് ജോണ്‍സ് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് , ക്നാനായ കാത്തലിക്ക് വിമണ്‍സ് അസോസിയോഷന്, ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മലയോര കര്‍ഷക ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു ഇടവക വികാരി ഫാ .എബ്രഹാം കൊച്ചുപ്പറബില് ഉല്‍ഘാടനം നിര്‍വഹിച്ചു. കെ സി സി പ്രസിഡന്റ് ജോബി ജോര്‍ജ് വാണിയം പുരയിടത്തില്‍ , കെ സി ഡബ്ലു . എ പ്രസിഡന്റ് ജെസി ചെറുപ്പറബില് , കെ സി വൈ .എല്‍ ജന: സെക്രട്ടറി ഷിബിന്‍ ഷാജി നടുവിലേടം, കെ സി സി അതിരൂപത വര്‍ക്കിഗ് കമ്മറ്റി അംഗം തോമസ് തോമസ് അറക്കത്തറ , ജോസഫ് പഴവൂര്‍ എന്നിവര്‍ സംസാരിച്ചു.