ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോറിയ 2024 എന്ന പേരില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ ഒരുക്കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണശബളമാക്കിയത്. മതബോധന സ്‌കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്സും വോളന്റീയേഴ്സും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് മേരീസ് ഗായക സംഘം ഒരുക്കിയ കരോള്‍ ഗാനങ്ങളും കൂടാരയാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്മസ് പാപ്പാ മത്സരവും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. വികാരി ഫാ. സിജു മുടക്കോടിയില്‍, സാബു കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം വിസിറ്റേഷന്‍ സന്ന്യാസ സമൂഹാംഗങ്ങള്‍ എന്നിവരടക്കമുള്ള പാരിഷ് കമ്മറ്റി ആഘോഷങ്ങളുടെ സജ്ജീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍