ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല വാര്‍ഷികധ്യാനം അനുഗ്രഹപൂര്‍ണ്ണമായ തിരുക്കര്‍മ്മങ്ങളോടെ നടത്തപ്പെട്ടു. കോഴിക്കോട് രൂപതാധ്യക്ഷന്‍ അഭി. മാര്‍. വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കിയ നോമ്പുകാലധ്യാനം ഏപ്രില്‍ നാലാം തിയതി വെള്ളിയാഴ്ച ആരംഭിച്ച് ഏപ്രില്‍ ആറാം തിയതി ഞായറാഴ്ച വൈകിട്ടാണ് സമാപിച്ചത്. നൂറുകണക്കിന് ആളുകള്‍ മൂന്നു ദിവസം നീണ്ടു നിന്ന ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം നടത്തപ്പെട്ട ദ്വിദിന ധ്യാനത്തിന് നേതൃത്വം നല്‍കിയത് Anointing Fire Catholic Youth Ministry യാണ്. നാനൂറോളം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍, ഫാ. ബിബിന്‍ കണ്ടോത്ത്, സിസ്റ്റര്‍ ശാലോമിന്റെ നേതൃത്വത്തിലുള്ള വിസിറ്റേഷന്‍ സന്യാസ സമൂഹം, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ട്, ജെയിംസ് മന്നാകുളം, സണ്ണി മേലേടം, സജി പുതൃക്കയില്‍ & മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂള്‍ അധ്യാപകര്‍, ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം എന്നിവര്‍ ധ്യാനത്തിന്റെ സജ്ജീകരണങ്ങള്‍ക്ക് നേത്ത്ര്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ കോട്ടയം ജില്ലാതല പുരസ്‌കാരം ചൈതന്യ പാസ്റ്ററല്‍ സെന്ററിന്

Next Post

മ്രാല: പുതുപ്പറമ്പില്‍ ബിജു ചാക്കോ

Total
0
Share
error: Content is protected !!