അമ്മക്കൂട്ടായ്മയുടെ വിസ്മയമൊരുക്കി ബെന്‍സന്‍വില്‍ ഇടവക മാതൃദിനാഘോഷം

ചിക്കാഗോ ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ മാതൃദിനാഘോഷം പുതുമകള്‍കൊണ്ട് വ്യസ്ത്യസ്തമായി. മാതൃദിനത്തിലെ വി.കുര്‍ബാനയ്ക്ക് ശേഷം ചിക്കാഗോ രൂപത മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട് എല്ലാ അമ്മമാര്‍ക്കും പൂക്കള്‍ നല്‍കി പ്രാര്‍ത്ഥിച്ച് ആശീര്‍വ്വദിച്ചു.’ ഫോട്ടോ ഷൂട്ട് മത്സര വിജയി ബിനാ & അമല്‍ പെരുങ്ങേലില്‍, ആദ്യമായി മാതൃദിനം ആഘോഷിക്കുന്ന ഷെറില്‍ താന്നിക്കുഴിപ്പില്‍,സ്റ്റെഫിനി താന്നിക്കുഴിപ്പില്‍,ആല്‍ഫി ഇല്ലിക്കുന്നുംപുറം,മേഘ മുത്തോലം, രേഷ്മ കുളത്തില്‍കരോട്ട് എന്നിവരെ പ്രത്യേകം ആദരിച്ചു.തുടര്‍ന്ന് മെന്‍സ് മിനിസ്ട്രി ചെണ്ടമേളത്തോടെ അമ്മമാരെ ഹാളിലേക്ക് ആനയിച്ചു. തുടര്‍ന്ന് തൊട്ടില്‍ കെട്ട് മത്സരം സംഘടിപ്പിച്ചു. മെന്‍സ് മിനിസ്ട്രി ഒരുക്കിയ അമ്മ വിരുന്ന് ഏവര്‍ക്കും നല്‍കി. നൂറുകണക്കിന് അമ്മമാര്‍ പങ്കെടുത്ത പരിപാടി മെന്‍സ് മിനിഷ്ട്രി കോര്‍ഡിനേറ്റര്‍ സജി ഇറപുറം നേതൃത്വം നല്‍കി.

 

Previous Post

ബൈബിള്‍ക്വിസ് മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Next Post

മാതൃദിനവും നേഴ്സസ് ദിനാഘോഷവും

Total
0
Share
error: Content is protected !!