ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ‘ ലഞ്ച് വിത്ത് സാന്റാ’ വിജയകരമായി നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ‘ ലഞ്ച് വിത്ത് സാന്റാ’ എന്ന ക്രിസ്മസ് ആഘോഷ പരിപാടി ശ്രദ്ദേയമായി. ക്രിസ്മസിനൊരുക്കമായി ഒരുമിച്ചുകൂടിയ ഇടവകയിലെ ഏറ്റവും ചെറിയ കുട്ടികള്‍ക്കായുള്ള മിനിസ്ട്രിയായ തിരുബാലസഖ്യത്തിലെ (Holy Childhood Ministry) അംഗങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഗെയിമുകളും ക്രിസ്മസ് കരോളുമൊക്കെയായി സന്തോഷത്തില്‍ ആറാടിയിരുന്ന കുട്ടികളുടെ ഇടയിലേക്ക് സാന്റോക്‌ളോസ് എത്തിയതോടെ സന്തോഷം ആഘോഷമായി മാറുകയായിരുന്നു. ഓരോ കുട്ടികളുടെ അടുത്ത് ചെന്ന് കുശലം പറയുകയും, അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും, കഥ ചൊല്ലിക്കൊടുക്കുകയും ചെയ്തുകൊണ്ട് സാന്റോക്‌ളോസ് കുട്ടികളോടൊപ്പം സമയം ചിലവൊഴിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമൊക്കെ കുട്ടികള്‍ക്ക് വികാരി ഫാ. സിജു മുടക്കോടിയില്‍ പറഞ്ഞുകൊടുത്തു.

തിരുബാല സഖ്യം കോര്‍ഡിനേറ്റേഴ്സ് ആയ മിന്റു മണ്ണൂകുന്നേല്‍, മീന പുന്നശ്ശേരില്‍ എന്നിവര്‍ ചുക്കാന്‍ പിടിച്ച കമ്മറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എല്‍മ പൂഴിക്കുന്നേല്‍ മനോഹരമായ ഡെക്കറേഷന്‍സ് ഒരുക്കികൊണ്ട് വേദി സജ്ജമാക്കി. വികാരി ഫാ. സിജു മുടക്കോടിയില്‍, സാബു കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, മതബോധന സ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍, മനീഷ് കൈമൂലയില്‍, ഫെലിക്‌സ് പുതൃക്കയില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം വിസിറ്റേഷന്‍ സന്ന്യാസ സമൂഹാംഗങ്ങള്‍ എന്നിവരടക്കമുള്ള പാരിഷ് കമ്മറ്റി ആഘോഷങ്ങളുടെ സജ്ജീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിറിയക്ക് & സിജു കൂവക്കാട്ടില്‍, ജെസ്ലിന്‍ & ടാനിയ പ്ലാത്താനത്ത്, ഷാബിന്‍ & ജീന കുരുട്ടുപറമ്പില്‍, ജോബില്‍ & ജെയ്മി ചോരത്ത് എന്നിവര്‍ ഈ പരിപാടിയുടെ സ്‌പോണ്‍സേര്‍സ് ആയി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

 

Previous Post

ക്‌നാനായ റീജീയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തപ്പെട്ടു

Next Post

Christmas carols begin at St. Mary’s Knanaya Catholic Parish in Chicago

Total
0
Share
error: Content is protected !!