അള്‍ത്താരശുശ്രൂക്ഷയിലേയ്ക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുനടത്തി മാതാപിതാക്കള്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫോറാനാദേവാലയത്തില്‍ അള്‍ത്താരശുശ്രൂഷകര്‍ പ്രാര്‍ത്ഥനയോടെ ശുശ്രൂഷാസന്നദ്ധരായി. അള്‍ത്താരശുശ്രൂഷയ്ക്കായി ദിവസങ്ങളായുള്ള ഒരുക്കത്തിന് ശേഷം തയ്യാറെടുത്ത് പ്രാര്‍ത്ഥിച്ചൊരുങ്ങി മാതാപിതാക്കളോടൊപ്പം കുട്ടികള്‍ എത്തിച്ചേര്‍ന്നു. പ്രദക്ഷിണമായി വന്ന് ഇടവകവികാരിയുടെ പ്രാര്‍ത്ഥനയോടെയും അനുഗ്രഹത്തോടെയും കൊത്തീനായും സൂനാറയും വെഞ്ചരിച്ച് നല്‍കി. മാതാപിതാക്കളാല്‍ വെഞ്ചരിച്ച കൊത്തീനായും സൂനാറയും തങ്ങളുടെ മക്കളെ ധരിപ്പിച്ചു. വിശുദ്ധ മദ്ബഹയിലേക്ക് ബഹു. വികാരി ഫാ.തോമസ്സ് മുളവനാല്‍ കൈപിടിച്ച് പ്രവേശിപ്പിച്ചു. തുടര്‍ന്ന് അള്‍ത്താരയില്‍ പ്രാര്‍ത്ഥയോടെ ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച് നിരന്നു നിന്നപ്പോള്‍ പ്രാര്‍ത്ഥനയോടെ വിശ്വാസസമൂഹം ദൈവത്തിനു നന്ദി പറഞ്ഞു. പുതുതായി ഈ ശുശ്രൂഷയിലേയ്ക്ക് എത്തിച്ചേര്‍ന്ന ഏവരെയും വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ.ബിന്‍സ് ചേത്തലിലും അഭിനന്ദിച്ചു. ഒരുക്കങ്ങള്‍ ക്ക് കോര്‍ഡിനേറ്റര്‍മാരായ ബ്രദര്‍ ജിബീന്‍, സാബു മുത്തോലം എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഔട്ട്‌ഡോര്‍ പിക്‌നിക് സംഘടിപ്പിച്ചു

Next Post

വാര്‍ഷിക ധ്യാനവും മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി

Total
0
Share
error: Content is protected !!